1899 മെയ് മാസം 15-ന് ഞങ്ങളുടെ പൂർവ്വ പിതാക്കന്മാർ ഒത്തു ചേർന്നു സുറിയാനി ഓർത്തോക്സ് (അന്ത്യോഖ്യൻ) വിശ്വാസത്തിന് കീഴിൽ നിന്ന് ആരാധിക്കാൻ ഒരു പള്ളി പണിയാനും, ആവശ്യമായ ധന സമാഹരണത്തിനായി ഓരോരുത്തർക്കും ഒരു വിഹിതം നിശ്ചയിക്കുകയും ചെയ്തു. അതനുസരിച്ചു അടുത്ത നാലു വർഷക്കാലം പള്ളിപണിക്കു വേണ്ട മൂലധനം പണമായും ധാന്യങ്ങളായും സംഭരിച്ചുകൊണ്ടിരുന്നു.